സൂപ്പര്‍ഹിറ്റി ചിത്രം പോക്കിരിരാജക്ക് രണ്ടാം ഭാഗം വരുന്നു. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം, നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും, സംവിധായകന് വൈശാഖും ചേര്‍ന്നാണ് മലായാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ആദ്യസൂചനകള്‍ തന്നെ മമ്മൂട്ടിയുടെ ആരാധകരെ ആവേശകൊടിമുടിയിലെത്തിച്ചു കഴിഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, VFX ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കുകയാണ്. ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബജറ്റ് സിനിമകളിലൊന്ന്. ‘രാജാ 2. രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ്, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല.’ സംവിധായകന് വൈശാഖ് വ്യക്തമാക്കുന്നു. ‘പുതിയ ചിത്രത്തില്‍ രാജാ എന്ന കഥാപാത്രത്തെ മാത്രമാണ് പുതിയ ചിത്രത്തില്‍ രാജാ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്.
Advertisements